ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ..(2) ആരോടും മിണ്ടാതെ ആതിര രാവിലെൻ നെഞ്ചിലുറങ്ങാൻ വാ നെഞ്ചിൽ ഉറങ്ങാൻ വാ.... ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ....
ആദ്യത്തെ രാവിൽ അനുരാഗത്തേരേറി ആനന്ദനൃത്തമാടി...(2) പിന്നെ ആരും കാണാതെ പാതിരാക്കാറ്റായി മണിയറപൂകി വായോ ചുംബനം നൽകിടാം ഞാൻ മൃദു ചുംബനം നൽകിടാം ഞാൻ.... ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ...
നിർവൃതി പൂക്കുമാ പാതിരാത്തെന്നലിൽ നാണം കുണുങ്ങി നിന്നു...(2) നീ നാണിച്ചുറങ്ങുമാ നർത്തനരൂപത്തിൽ മെല്ലെ തഴുകിടുമോ ചുംബനം നൽകിടാം ഞാൻ മൃദു ചുംബനം നൽകിടാം ഞാൻ.... ചന്ദനക്കൂട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ..(2) ആരോടും മിണ്ടാതെ ആതിര രാവിലെൻ നെഞ്ചിലുറങ്ങാൻ വാ നെഞ്ചിൽ ഉറങ്ങാൻ വാ.... (ചന്ദനക്കൂട്ടിലെ മൈനേ....)