ചൂടാതെ പോയി നീ...നിനക്കായി ഞാൻ ചോര ചാറി ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ കാണാതെ പോയ് നീ...നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയീ വിരൽത്തുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ...
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്തമെഴാത്തതാം ഓർമ്മകൾക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്‌ക്കാല- സന്ധ്യയാണിന്നും എനിക്കു നീ ഓമനേ...
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്തമാണെനിക്കോമനേ... എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിദ്ധ്യം പകരുന്ന വേദന...