ചിറകുകൾ ഞാൻ....നീ ദൂരമായ് ചുവരുകൾ ഞാൻ....നീ ചിത്രമായ്... നിന്നോർമ്മയിൽ....എന്നെന്നുമേ...അലയുന്നു ഞാൻ... ഞാൻ പെയ്തു നിന്നിൽ...തോർന്നു നിന്നിൽ...മഴമേഘമായ്... നീ നിറയുന്നതും...അലിയുന്നതും...നനവോർമ്മയായ്... ചിറകുകൾ ഞാൻ....നീ ദൂരമായ് ജനലുകൾ ഞാൻ...നീ ജാലമായ്.....
നാം തളിരാർന്നിടും...പൂവാർന്നിടും...മരുഭൂമിയായ്.... തീ വെയിലായി രാ വരവായി നീ മൃഗതൃഷ്ണയായ്... ഞാൻ ആരുമിലലാ രാ തെരുവീഥിയായ് ആകാശമില്ലാ രാ താരമായി ഞാനീ നഗരകാന്താരമതിൽ വീണുരുകീടുമോ.... ആരാണു് ഞാൻ....ആരാണു് നീ....ആരാരു് നാം...
ചിറകുകൾ ഞാൻ....നീ ദൂരമായ് ചുവരുകൾ ഞാൻ....നീ ചിത്രമായ്... നിന്നോർമ്മയിൽ....എന്നെന്നുമേ...അലയുന്നു ഞാൻ...