നനയാതെ........ ചുറ്റി വരും കാറ്റേ ഒരു മലരിതളും തഴുകാതെ...നീ വന്നു... അഴകെഴും വസന്തത്തിലൊരു തേൻ കനിയും നുകരാതെ...ഞാൻ നിന്നു... പനിമതിയിൽ.....നനയാതെ. (ചുറ്റി വരും.....)
ടുനൈറ്റ് ഇസ് ദ നൈറ്റ്...ഐ ലവ് യൂ.... ഡൂ യൂ ലവ് മി.. ഇറ്റ്‌സ് ഗോയിങ് ടു ഹാപ്പൻ ഐ നീഡ് യൂ....
മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ തൊട്ടു തൊട്ടു ചിമ്മിച്ചിമ്മി തൊട്ടുതൊടാതിടയും മിഴിയിൽ മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ തൊട്ടു തൊട്ടു ചിമ്മിച്ചിമ്മി തൊട്ടുതൊടാതിടയും മിഴിയിൽ... കുനുകുനെ വിടരും ചെറുതേനിതളിൽ തരുതരെ പൊടിയും നറുമലർ നുള്ളാതെന്റെ..... കരിവണ്ടേ..... ഈ നിലാ രാത്രിയിൽ...നീയും ഞാനും കുളിരും മാത്രം പനിമഴയിൽ.....കുതിരാതെ.
തെന്നിത്തെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ ചന്നം പിന്നം മഴ വന്നു നിനച്ചിടാനെൻ മനസ്സിൽ.. തെന്നിത്തെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ ചന്നം പിന്നം മഴ വന്നു നിനച്ചിടാനെൻ മനസ്സിൽ.. തുടുതുടെ മലരും തുടു കനി മുകുളം ചുനുചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ..... തേൻ ചുണ്ടേ...... ഈ നിലാ രാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം പനിമഴയിൽ.....അലിയാതെ.