Kandarinju kettarinju odi odi vannananju Nenchinodu cherthuvecha khalbithaa... Vella sheelayil kanda lokam ee Ullilulla pon kinaakkalo.... Aathadichu kaiyyadichu Kaazhcha kandirunguvore... Pinnilulla kadhakalalppam orkkane... Ellaarum kaanaatha pinnaampurathu... Kanneerum neduveerppum choodum viyarppum Ennaalum kayyodu kaiyyum koruthu Onnaayi ninnaal ee minnalkkuthippu... (ellaarum kaanaatha....)
Language: Malayalam
സിനിമ....സിനിമ.... സിനിമ വരവായി...സിനിമ... കണ്ടു കേട്ടറിഞ്ഞതല്ല സിനിമ... കൂരിരുട്ടിലെ വര്‍ണ്ണമേളയോ... ആടിപ്പാടും നിഴലിളക്കമോ... സിനിമ.... ആളുറങ്ങാതെ...നേരറിയാതെ.. കണ്ണുകെട്ടും സ്വപ്നമാണു സിനിമ... എല്ലാരും കാണാത്ത പിന്നാമ്പുറത്തു്... കണ്ണീരും നെടുവീര്‍പ്പും ചൂടും വിയര്‍പ്പും എന്നാലും കയ്യോടു് കൈയ്യും കൊരുത്തു് ഒന്നായി നിന്നാല്‍ ഈ മിന്നല്‍ക്കുതിപ്പു്....
കാറ്റുകൊണ്ടു വാടി വീണു വെച്ചുവെച്ചുയര്‍ന്നു വന്നു ആട്ടുനോറ്റു പൂവിരിഞ്ഞ ചെടിയിതാ.... ചെടിയിതാ.... വെന്ത വേനലും കൊണ്ട മാരിയും ചന്തമാര്‍ന്ന വെണ്ണിലാവിനായ്... കല്ലുകൊണ്ടു മുള്ളുകൊണ്ടു നല്ലകാലമൊന്നു വന്നു വെള്ളിമേഘമാല മേലെ ചില്ലാട്ടം.... എല്ലാരും കാണാത്ത പിന്നാമ്പുറത്തു്... കണ്ണീരും നെടുവീര്‍പ്പും ചൂടും വിയര്‍പ്പും എന്നാലും കയ്യോടു് കൈയ്യും കൊരുത്തു് ഒന്നായി നിന്നാല്‍ ഈ മിന്നല്‍ക്കുതിപ്പു്.... സിനിമ വരവായി...സിനിമ... കണ്ടു കേട്ടറിഞ്ഞതല്ല സിനിമ...
കണ്ടറിഞ്ഞു കേട്ടറിഞ്ഞു ഓടിയോടി വന്നണഞ്ഞു- നെഞ്ചിനോടു ചേര്‍ത്തുവെച്ച ഖൽബിതാ... വെള്ളശീലയില്‍ കണ്ട ലോകമീ ഉള്ളിലുള്ള പൊന്‍കിനാക്കളോ.... ആർത്തടിച്ചു് കൈയ്യടിച്ചു് കാഴ്ച കണ്ടിറങ്ങുവോരേ... പിന്നിലുള്ള കഥകളല്പം ഓര്‍ക്കണേ... എല്ലാരും കാണാത്ത പിന്നാമ്പുറത്തു്... കണ്ണീരും നെടുവീര്‍പ്പും ചൂടും വിയര്‍പ്പും എന്നാലും കയ്യോടു് കൈയ്യും കൊരുത്തു് ഒന്നായി നിന്നാല്‍ ഈ മിന്നല്‍ക്കുതിപ്പു്.... (എല്ലാരും കാണാത്ത....)