Chandana Thennalaay

2012
Lyrics
Language: English

Chandana thennalaay nettimel ittidum
Saanthvana sangeethamo pranayam
Maamazhappakshiyaay maarivil chillamel
Paadunna saaphalyamo pranayam
Paadunna saaphalyamo pranayam...
Chandana thennalaay nettimel ittidum
Saanthvana sangeethamo pranayam..

Nisshabda raathriyil pranayam nammale
Nidraa viheenaraakkunnuu...
Nisshabda raathriyil pranayam nammale
Nidraa viheenaraakkunnuu...
Manjinte thooval kondennapol melle
Namme thalodunnu pranayam...
Chandana thennalaay nettimel ittidum
Saanthvana sangeethamo pranayam..

Vaakkil vasanthamaay nokkil pravaahamaay
Mindaathe paadum hridantham...
Vaakkil vasanthamaay nokkil pravaahamaay
Mindaathe paadum hridantham...
Kannadachaalum ulkkannil velichamaay
Kathunna deepamo pranayam...

Chandana thennalaay nettimel ittidum
Saanthvana sangeethamo pranayam
Maamazhappakshiyaay maarivil chillamel
Paadunna saaphalyamo pranayam....
Language: Malayalam

ചന്ദനത്തെന്നലായ് നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം
മാമഴപ്പക്ഷിയായ് മാരിവില്‍ച്ചില്ലമേല്‍
പാടുന്ന സാഫല്യമോ പ്രണയം
പാടുന്ന സാഫല്യമോ പ്രണയം...
ചന്ദനത്തെന്നലായ് നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം...

നിശ്ശബ്ദ രാത്രിയില്‍ പ്രണയം നമ്മളെ
നിദ്രാവിഹീനരാക്കുന്നൂ...
നിശ്ശബ്ദ രാത്രിയില്‍ പ്രണയം നമ്മളെ
നിദ്രാവിഹീനരാക്കുന്നൂ.....
മഞ്ഞിന്റെ തൂവല്‍ കൊണ്ടെന്നപോൽ മെല്ലെ
നമ്മെ തലോടുന്നു പ്രണയം...
ചന്ദനത്തെന്നലായ് നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം....

വാക്കില്‍ വസന്തമായ്‌ നോക്കില്‍ പ്രവാഹമായ്
മിണ്ടാതെ പാടും ഹൃദന്തം...
വാക്കില്‍ വസന്തമായ്‌ നോക്കില്‍ പ്രവാഹമായ്
മിണ്ടാതെ പാടും ഹൃദന്തം......
കണ്ണടച്ചാലും ഉൾ‌ക്കണ്ണിൽ വെളിച്ചമായ്
കത്തുന്ന ദീപമോ പ്രണയം...

ചന്ദനത്തെന്നലായ് നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം
മാമഴപ്പക്ഷിയായ് മാരിവില്‍ച്ചില്ലമേല്‍
പാടുന്ന സാഫല്യമോ പ്രണയം....
Movie/Album name: Vaidooryam
Artists