ചൊല്ല് ചൊല്ല് ചെല്ലത്തത്തമ്മേ മെല്ലെ മെല്ലെ എൻ തേൻമൊഴിയേ നില്ല് നില്ല് പുള്ളിക്കുയിലമ്മേ എല്ലാം ചൊല്ല് എൻ കണ്മണിയേ ഇന്നെൻ കണ്ണാകെ നാണച്ചേലല്ലേ ഈറൻ ചുണ്ടാകേ തേനിൻ ചാലല്ലേ എന്റെ ഉള്ളമുരുകിയ സുന്ദരൻ അങ്ങുന്നല്ലേ (ചൊല്ല് ചൊല്ല്...)
ചങ്ങാതീ നീ ചങ്ങാതീ നീ ചായം കൂട്ടുന്നു ചില്ലയിൽ ചുമ്മാതെ നീ ചുമ്മാതെ നീ ചൂളം മൂളുന്നു മേടയിൽ ഓടിക്കൂടുന്നു ഓണക്കോളോടെ ഇണയവനണയണ ശുഭസുദിനം വാരിച്ചൂടുന്നു തൂവൽമെയ്യാകെ സുഖലയം അരുളിയ ചന്ദനം ഓഹോഹോ ഓഹോഹോ ഓഹോഹോ.. കൊതിച്ചില്ലേ വരുന്നില്ലേ കിളിപ്പെണ്ണേ (ചൊല്ല് ചൊല്ല്...)
പൂവാലീ നീ പൂവാലീ നീ ഈണം മീട്ടുന്നു ചിന്തയിൽ ഉള്ളാകെ നീ ഉള്ളാകെ നീ നാണം നെയ്യുന്നു സുന്ദരീ മാറിൻ ചെല്ലത്തിൽ മുത്തിച്ചേരുനോ മുകിലവനരുളിയ തിരുമധുരം ഓളം തല്ലുന്നോ ഒറ്റയ്ക്കാകുമ്പോൾ മഴയവനെഴുതിയ ലാളനം ഓഹോഹോ ഓഹോഹോ ഓഹോഹോ.. വിതച്ചില്ലേ വനം താനേ കിളിപ്പെണ്ണേ (ചൊല്ല് ചൊല്ല്...)