ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ.. തിരുവാതിര മഞ്ഞലയില്‍ ധനുമാസ നിലാവലയില്‍ മലനാടിനെ ഓര്‍ത്തു വിതുമ്പിയൊരീണം നീ പകരൂ... (ചക്കരമാവിന്‍... )
പൂവാങ്കുരുന്നില മൂടും കുന്നിന്റെ മേലേ തിങ്കള്‍ത്തിടമ്പുയരുമ്പോള്‍ നീ പോയതെന്തേ ആര്യന്‍ വിളയുമ്പോള്‍ ഇളവെയില് മിന്നുമ്പോള്‍ പറയാതെ എന്തേ നീ ഇതിലേ പോന്നു...
ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ..
കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ കദനക്കടലില്‍ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ.. കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ കദനക്കടലില്‍ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ..