ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടി ചുട്ടിപ്പുടവ ചുറ്റും പുലരി മേട്ടില്‍ ചെറിയ പട്ടം പരതി- യോട്ടം തുടരുമേട്ടന്‍ വിരുതനൊപ്പം കൂടി മലനാടന്‍ തൊടിയിലെ കളിയൂഞ്ഞാല്‍ പടിയിലെ ചെറു ചാറ്റല്‍ ചിരിനിലാവിന്‍ കുളിരിലോരോ കനവുകള്‍ (ചിട്ടുക്കുരുവി )
ആമ്പല്‍ക്കടവിലെ ...നാടന്‍ കദളിയില്‍ ... ആമ്പല്‍ക്കടവിലെ നാടന്‍ കദളിയില്‍ തേനും തേടി മുമ്പേ രണ്ടിലാരോ പായവേ മുളകള്‍ മുറിഞ്ഞേകുന്നൊരു രാഗം നുകരവേ പുഴകള്‍ പതഞ്ഞാടുന്നൊരു താളം തുടരവേ വിളകാക്കും വയലിലേതോ ചെറുമി പാടീ പഴമകള്‍ (ചിട്ടുക്കുരുവി )