ചഞ്ചല താരം പോലെ നീർച്ചോലകൾ വന്നായോ മംഗലയാമം നീളെ നേർമുത്തുകൾ നീ ചെന്നായോ ആരാരുമാരാരുമോരാത്ത രാഗങ്ങളീ വീണയിൽ നീ തരൂ ആപാദമീ രാവിൽആനന്ദമേറ്റുന്ന വീണാവിനോദം തരൂ (ചില്ലാട്ടം...)
സുന്ദരവാനം നീളെ നേർ ചന്ദ്രികയായ് വന്നായോ ചന്ദനരാവിൽ ചാരെ പൊൻപുഞ്ചിരി നീ തന്നായോ ആരാരുമിന്നോളം ഓരാത്ത ഗീതങ്ങളീ വേണുവിൽ നീ തരൂ ആലോലമാലോലം ആത്മാവിൽ ആനന്ദ വേണുനിനാദം തരൂ (ചില്ലാട്ടം...)