ചെന്താമരപ്പൂവേ ചൊല്ലിടാമിനി ഞാൻ മനസ്സിനുള്ളിൽ കൊതിച്ചതെല്ലാം മൂളും ഞാൻ എല്ലാരും കാണ്‍കെ സ്വന്തമാക്കും ഞാൻ തങ്കനൂലിൽ താലി നിന്നിൽ ചാർത്തും ഞാൻ... അറിയാൻ കൊതി വന്നുവോ... പറയാൻ നീ നിന്നുവോ.. പറയാതെ പറഞ്ഞുവല്ലോ നാം.... കരളിൽ ഞാൻ പതിഞ്ഞുവോ... കനവായ് ഞാൻ തെളിഞ്ഞുവോ... നെഞ്ചോരം വന്നു ചേർന്നു ഞാൻ.... (ചെന്താമരപ്പൂവേ...)
കുറുമ്പുകണ്ടാൽ ഓ പിണക്കമരുതേ... കുടുക്കിലാക്കാൻ തിടുക്കമരുതേ... ചിലമ്പുപൊലെ ഓ ചിണുക്കമരുതേ... നമുക്കുതമ്മിൽ അകൽച്ചയരുതേ... നിൻ പ്രേമനൂലിൽ മനസ്സുകോർക്കും ഞാൻ പുന്നാരം ചൊല്ലി തനിച്ചുപാർക്കും നാം സ്നേഹമെന്നും വിളക്കുപോലെ കൊളുത്തിവെയ്ക്കും നാം.. (ചെന്താമരപ്പൂവേ...)
കണ്ണിനുള്ളിൽ ഓ...വെണ്ണിലാവോ... കണ്ടതെല്ലാം പൊൻകിനാവോ... നീ ചിരിച്ചാൽ ഓ...മാരിവില്ലോ നിന്നിലലിയാൻ വന്നുവല്ലോ.. നിൻ മൗനമോഹം അറിഞ്ഞുവല്ലോ ഞാൻ... നിന്നുള്ളിൽ പൂക്കും ഇഷ്ടമറിഞ്ഞു ഞാൻ... പ്രേമമുണരും നിന്റെ ചിരിയുടെ മധുരം നുകരും ഞാൻ... (ചെന്താമരപ്പൂവേ...)