എന്നോ മറന്നുപോയ കഥയില്‍ നിന്നും വിടര്‍ന്നു നീ....(എന്നോ...) പാതിയില്‍ കാണാതെ പോയി നീ എന്‍ കണ്ണിലോളമായ്... നാനാനിറങ്ങളായ്..... പിന്നാലെ തേടി ഞാന്‍ നഗരവീഥിയില്‍ ഓര്‍മ്മപോൽ പിണയുമീ- വഴികളില്‍ വേദിയില്‍ നഗ്നപാദയായ്.... ആടുവാന്‍ പോരുകില്ലേ നീ.....
ഏതോ നിലാവിന്‍ ഗോപുരത്തിന്‍ വാതില്‍ തുറന്നുവോ...(ഏതോ...) മായയായ് വേഗങ്ങളേറി നീ എങ്ങോ കുതിക്കയോ..... പായുന്നു പിന്നില്‍ ഞാന്‍... പിന്നാലെ തേടി ഞാന്‍ നഗരവീഥിയില്‍ ഓര്‍മ്മപോൽ പിണയുമീ- വഴികളില്‍ വേദിയില്‍ നഗ്നപാദയായ്.... ആടുവാന്‍ പോരുകില്ലേ നീ..... സിൻഡ്രെല്ലാ.....ഒഹോ ഹോ.... ഒഹോ ഹോ....സിൻഡ്രെല്ലാ.....