(m) ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി മനസ്സമ്മതം നീ മിഴിയാലെ ഓതി (f) കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍ ഒരുപാടു നാളായ് ഇതിയോനുമുണ്ടേ (m) തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍ വിരലോടിയാല്‍ നീ വിടരും കല്‍ഹാരം... ചിറകാര്‍ന്ന മൌനം
(m) ഹൃദയം കവര്‍ന്നു അഴകുള്ള നാണം ശാരോന്‍ കിനാവിലെ മാതളം പൂത്തു (f) പ്രേമം പകര്‍ന്നു അഭിഷേക തൈലം സീയോന്‍ തടങ്ങളില്‍ സൌരഭ്യമൂര്‍ന്നു (m) എന്‍ ശ്വാസ വേഗം അളകങ്ങളാടി അധരം കവര്‍ന്നു മാധുര്യ തീർത്ഥം.. ചിറകാര്‍ന്ന മൌനം
(m) ഫറവോന്റെ തേരില്‍ പെണ്‍കുതിരയന്ന് ശലൊമോന്റെ ഗീതികള്‍ വാഴ്ത്തുന്നു നിന്നെ (f) ശരപൊളി മാല്യം അണിയിച്ചു മാറില്‍ അതു നിന്‍ വിരല്‍പ്പൂ നോവിച്ചു എന്നെ (m) നിന്നില്‍ ഞാനെന്നെ പകരുന്ന നേരം അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍..
(m) ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി മനസ്സമ്മതം നീ മിഴിയാലെ ഓതി (f) കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍ ഒരുപാടു നാളായ് ഇതിയോനുമുണ്ടേ (m) തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍ വിരലോടിയാല്‍ നീ വിടരും കല്‍ഹാരം...