ചേലുള്ള കൊലുസ്സേ നീയൊന്ന് ചിരിച്ചാൽ മനസ്സിൻ കണ്ണികളിളകുന്നേ ഓളങ്ങളിളകും ഈ സ്നേഹ നദിയിൽ നീരാടുവാനായ് ഞാൻ വന്നേ മീട്ടി മീട്ടി നിന്നെ മണിവീണയാക്കുമീ ഞാൻ നൂറു നൂറു രാവിൽ ഇനി ഒന്നു ചേർന്നു പാടാം എന്നുള്ളിൽ ഉണരും പഞ്ചാര കനവായ് നീ വന്നു ചേർന്നു ഈ നിമിഷം
ചേലുള്ള കൊലുസ്സേ നീയൊന്ന് ചിരിച്ചാൽ മനസ്സിൻ കണ്ണികളിളകുന്നേ ഓളങ്ങളിളകും ഈ സ്നേഹ നദിയിൽ നീരാടുവാനായ് ഞാൻ വന്നേ
മൂവന്തി മുകിലിൻ പൂമഞ്ചലിൽ നമുക്കൊന്നിച്ചു ചേർന്നുറങ്ങാം മൂളിക്കറങ്ങും പൂവണ്ടുപോൽ നമുക്കൊന്നിച്ചു ചേർന്നലയാം നീ മാരിവില്ലിനഴകേകുമേഴു നിറമോ ഹോയ് ഈ മനസ്സിലുള്ള പൂന്തേനെനിക്കു തരുമോ കണ്ണാടിമുല്ലപ്പൂവേ നിൻ കണ്ണേറു കൊണ്ടു ഞാൻ വലഞ്ഞേ കണ്ണാനിൻ പെണ്ണായ് മാറി ഒരു പൂക്കാലമെന്നിൽ നിറഞ്ഞേ വാടാത്ത മലരായ് മായാത്ത കനവായ് നീയെന്റെ മാറിൽ അലിയാമോ
ചേലുള്ള കൊലുസ്സേ നീയൊന്ന് ചിരിച്ചാൽ മനസ്സിൻ കണ്ണികളിളകുന്നേ ഓളങ്ങളിളകും ഈ സ്നേഹ നദിയിൽ നീരാടുവാനായ് ഞാൻ വന്നേ
നീ വന്ന നേരം എൻ നെഞ്ചിലിന്നൊരു പുന്നാരക്കിളി ചിലച്ചു എന്നോയെൻ മനസ്സിൽ മായാത്തമഷിയാൽ നിൻ രൂപം ഞാൻ നിറച്ചു പറയാൻ കൊതിച്ച പ്രിയ വാക്കുകൾ കവിതയായ് അറിയാതടർന്ന പലതുള്ളിചേർന്നു പുഴയായ് ആനന്ദമരുളും കതിരേ പോരാമോ നീയെൻ അരികെ ആരും മയങ്ങും മലരേ പാടാത്ത പാട്ടിൻ കുളിരേ തോരാത്ത മഴയായ് തീരാത്ത തിരയായ് നീയെന്നുമെന്നെ പൊതിയാമോ