Chempaneer

2008
Lyrics
Language: English

Chembaneer poove nee annetho oru ravil
Neela manjil virinjen kanmunnil mizhi chimmi
Albhutham adangaathannu njan
Angane nisabdam nilkkave…
Engupoy prakasham nalki nee
Nilkkayaay ninne orthinnu njan..
Nirangalkkaavumo velluvan nin manichantham
Athetho maayayo ennilaay minni nilkkunnu

Ninnile velli minnal en kannil pookkunne
Chemmukil pole nee yennum kanthi parathunne
Ummakal nalkuvanayi thennal pothiyunne..
Lokam muzhuvan azhake nin munnil namikkunne
Pooncholayaay nee chiri thooki maanjo
Poombattayaay nee doorekkakanno..
Annumuthalivanilazhakilozhukumoru snehanizhalanaval..
Nirangalkkaavumo velluvan nin manichantham
Athetho maayayo ennilaay minni nilkkunnu

Enne vilicho aakaasa thinkalkkaniye nee
Oro nimishavum ennil nee kanavay minnunne..
Enthinu vendi nee innen nenchilolikkunne..
Shwasam polum nin chellellam padi nadakkunne..
Aanandame nee en swanthamaayaal
Athilere venda ini nooru bhagyam
Kanakadevaratha manikilukkiyaval ennil ozhukidunne..
Nirangalkkaavumo velluvan nin manichantham
Athetho maayayo ennilaay minni nilkkunnu
Language: Malayalam

ചെമ്പനീർപ്പൂവേ നീ അന്നേതോ ഒരു രാവിൽ
നീലമഞ്ഞിൽ വിരിഞ്ഞെൻ കണ്മുന്നിൽ മിഴി ചിമ്മി
അൽഭുതം അടങ്ങാതന്നു ഞാൻ
അങ്ങനെ നിശ്ശബ്ദം നിൽക്കവേ
എങ്ങു പോയ് പ്രകാശം നൽകി നീ
നിൽക്കയായ് നിന്നെ ഓർത്തിന്നു ഞാൻ
നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം
അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു

നിന്നിലെ വെള്ളി മിന്നൽ എൻ കണ്ണിൽ പൂക്കുന്നേ
ചെമ്മുകില്‍പ്പോലെ നീയെന്നും കാന്തി പരത്തുന്നേ
ഉമ്മകൾ നൽകുവാനായ് തെന്നൽ പൊതിയുന്നേ
ലോകം മുഴുവൻ അഴകേ നിൻ മുന്നിൽ നമിക്കുന്നേ
പൂഞ്ചോലയായ് നീ ചിരി തൂകി മാഞ്ഞോ
പൂമ്പാറ്റയായ് നീ ദൂരേയ്ക്കകന്നോ
അന്നു മുതലിവനിലഴകിലൊഴുകുമൊരു സ്നേഹ നിഴലാണവൾ
നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം
അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു

എന്നെ വിളിച്ചോ ആകാശ തിങ്കൾക്കണിയേ നീ
ഓരോ നിമിഷവും എന്നിൽ നീ കനവായ് മിന്നുന്നേ
എന്തിന്നു വേണ്ടി നീ ഇന്നെൻ നെഞ്ചിലൊളിക്കുന്നേ
ശ്വാസം പോലും നിൻ ചെല്ലെല്ലാം പാടി നടക്കുന്നു
ആനന്ദമേ നീ എൻ സ്വന്തമായാൽ
അതിലേറെ വേണ്ട ഇനി നൂറു ഭാഗ്യം
കനക ദേവരതാ മണികിലുക്കിയവൾ എന്നിൽ ഒഴുകിടുന്നേ
നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം
അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു
Movie/Album name: Krishna
Artists