ചെങ്കനല്ക്കാറ്റിന് ഹൃദയം വീണ്ടും തേങ്ങിയുണര്ന്നുവോ? മേഘമായ് മേലെ അലയും മോഹം ശോകമറിഞ്ഞുവോ? പോവുകയോ നീ നിശയില്‍ ഈ നിഴല്‍വഴിയില്‍ ജീവിതമാം വേനലില്‍ നീ തളരുകയോ മാനസമേ?
ശാപവും താപവും ചിന്തയിലാകെ സങ്കടക്കൂടുകള്‍ തീര്‍ക്കയാണോ? സത്യവും മിഥ്യയും യാത്രയിലേതോ പേക്കിനാക്കോലങ്ങളാകയാണോ? ആകാശദീപിക ആളിപ്പടര്‍ന്നുവോ പാവം മനം നീറിയോ നീ താളം തകര്ന്നാടിയോ? മനസ്സേ പതിയേ പറയുമോ?
സ്വപ്നവും സ്നേഹവും വേവുമീ ജന്മം ദൈവവും കാണാതെ പോകയാണോ? ബന്ധവും സ്വന്തവും നാടകമാടി നന്മതന് നാവോറു തീര്‍ന്നുപോയോ? ആശാമരാളിക നീന്തിത്തളര്ന്നുവോ നേരിന് കാലം മാഞ്ഞുവോ? ഈ വാഴ്വിന് മുഖം ക്രൂരമോ മിഴിനീര് - കടലേ - പറയുമോ?
Movie/Album name: Aakaasham
Sentence Summary: A 2007 Malayalam film centered on a mother's enduring love and sacrifice for her son, who grows up to become a doctor and struggles to balance his professional ambitions with his responsibilities toward his family.
Song Credits: Sung by K. S. Chithra; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic film song in the Malayalam light-classical/ghazal-influenced romantic tradition, with a gentle, expressive orchestration built around strings and flute.
Raga Details: Set in a melodic framework suggestive of a light raga-based tune (often cited as evoking the mood of a minor-key raga such as Sindhu Bhairavi/Keeravani flavor), used to convey tender emotion.
Key Artists Involved: M. Jayachandran (music director), K. S. Chithra (playback singer), Vayalar Sarath Chandra Varma (lyricist).
Awards & Recognition: No specific award information is available for this song.
Scene Context: The song appears as an emotional, reflective piece expressing the deep bond and longing between the mother and her son, underscoring the film's themes of love, separation, and sacrifice.