Changaathikkoottam

2006
Lyrics
Language: English

Changaathi koottam vanne kottum paattumai
Changaali poru vegam chundil choolamai
Koottinte mettil neeyen pookkaalamai
Naadinte choodonnariyan therottamai
Changaathi koottam vanne kottum paattumai
Changaali poru vegam chundil choolamai

Kulirode oichaadi paadi vannoravadhikkaalam
Madiyode koonikkoodaan mohamullilai
Kulirode oichaadi paadi vannoravadhikkaalam
Madiyode koonikkoodaan mohamullilai
Puthappinte keezhe churundu koodi
Ishtam pole pulanjonnurangaam kinaavumai
Padikkunna kaaryam paranjidunna neramellam
Maduppinte kaipellam thonnunnunde
Mushippode naaventho chollunnunde

Changaathi koottam vanne kottum paattumai
Changaali poru vegam chundil choolamai
Koottinte mettil neeyen pookkaalamai
Naadinte choodonnariyan therottamai
Language: Malayalam

ചങ്ങാതി കൂട്ടം വന്നെ കൊട്ടും പാട്ടുമായ്
ചങ്ങാലി പോരു വേഗം ചുണ്ടില്‍ ചൂളമായ്
കൂട്ടിന്റെ മേട്ടില്‍ നീയെന്‍ പൂക്കാലമായ്
നാടിന്റെ ചൂടൊന്നറിയാന്‍ തേരോട്ടമായ്
ചങ്ങാതി കൂട്ടം വന്നെ കൊട്ടും പാട്ടുമായ്
ചങ്ങാലി പോരു വേഗം ചുണ്ടില്‍ ചൂളമായ്

കുളിരോടെ ഓടിച്ചാടി പാടി വന്നോരവധിക്കാലം
മടിയോടെ കൂനിക്കൂടാന്‍ മോഹമുള്ളിലായ്
കുളിരോടെ ഓടിച്ചാടി പാടി വന്നോരവധിക്കാലം
മടിയോടെ കൂനിക്കൂടാന്‍ മോഹമുള്ളിലായ്
പുതപ്പിന്റെ കീഴെ ചുരുണ്ട് കൂടി
ഇഷ്ടം പോലെ പുളഞ്ഞൊന്നുറങ്ങാം കിനാവുമായ്
പഠിക്കുന്ന കാര്യം പറഞ്ഞിടുന്ന നേരമെല്ലാം
മടുപ്പിന്റെ കയ്പെല്ലാം തോന്നുന്നുണ്ടേ
മുഷിപ്പോടെ നാവെന്തോ ചൊല്ലുന്നുണ്ടേ

ചങ്ങാതി കൂട്ടം വന്നെ കൊട്ടും പാട്ടുമായ്
ചങ്ങാലി പോരു വേഗം ചുണ്ടില്‍ ചൂളമായ്
കൂട്ടിന്റെ മേട്ടില്‍ നീയെന്‍ പൂക്കാലമായ്
നാടിന്റെ ചൂടൊന്നറിയാന്‍ തേരോട്ടമായ്
Movie/Album name: Note Book
Artists