Chillujaalaka Vaathilil (Sathyam Collections)
2006
Chillujaalaka vaathilin thirasheela njoriyumpol
Melleyonnu kilungiyo kaivalakalariyaathe
Manjaninjoru paathayil
Manassonnu chellumpol
Nenchiloode parannu poyoru poonkuyil veruthe
(chillujaalaka..)
Ila kudanju thalicha vazhiyude
Iruvasham neele
Malaraninju nirannu chillakal
Avanu kaniyekaan
Ethra snehavasantham
Chamayamaninjuvennaalum
Innithevare aayathilloru
Chendu nalkeedaan
Avanoru chendu nalkeedaan
(chillujaalaka..)
Kuliru kumpililulla thennalin
Evideyum chellaam
Kalakalangaliloode aazhiye nadikalum punaraam
Muraliyoothiyoridayanarikeyirunnuvennalum
Mathi marannunarenda kolussinu mounamo
Innum iniyoru mounamo engum
(chillujaalaka..)
ചില്ലുജാലകവാതിലിന്‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍
മനസ്സൊന്നു ചെല്ലുമ്പോൾ
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ
(ചില്ലുജാലക..)
ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരുവശം നീളെ
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കണിയേകാന്‍
എത്ര സ്നേഹവസന്തം
ചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു
ചെണ്ടു നല്‍കീടാന്‍
അവനൊരു ചെണ്ടു നല്‍കീടാന്‍
(ചില്ലുജാലക..)
കുളിരു കുമ്പിളിലുള്ള തെന്നലിന്‍
എവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ
ഇന്നും ഇനിയൊരു മൗനമോ എങ്ങും
(ചില്ലുജാലക..)
Movie/Album name: Classmates
Artists