ആ..ആ...ആ.ആ...ആ ചിന്നി ചിന്നി ചാറും ചിന്തോ എന്റെ മേലിലൊന്നു മെല്ലെ തൊട്ടു കൊഞ്ചിക്കൊഞ്ചി ചായും കാറ്റോ നിന്റെ മാറിൽ നൂറു മുത്തമിട്ടു നൂപുരം പോൽ കിലുകിലെ തിളങ്ങും മഴ നുറുങ്ങല്ലയോ ഓ...അല്ലിമുല്ല പോലെയെന്റെ മുടിയിൽ കുടയുന്നു (ചിന്നി ചിന്നി....)
പൊന്നുരഞ്ഞും പൂ നനഞ്ഞും ഞാൻ കുളിർന്നല്ലോ ഇന്ദ്രനീലം പെയ്തൊഴിഞ്ഞെൻ മാറ്റുണർന്നല്ലോ ഓ...ആയിരം നഖങ്ങൾ എൻ മെയ്യിലുരഞ്ഞു മുറിഞ്ഞല്ലോ താരിളം സ്വരങ്ങൾ എൻ കാതിലലിഞ്ഞു കഴിഞ്ഞല്ലോ (ചിന്നി ചിന്നി....)