ചെല്ലമണിക്കാറ്റൊരു കഥ പറഞ്ഞു... നല്ലോലക്കിളികളതേറ്റു പറഞ്ഞു എല്ലാരുമാക്കഥ അറിഞ്ഞു മുളങ്കുഴലൂതിയ ശീലായ് ആ കഥയിലെ പ്രണയിനിയാരെന്നോ കഥയിലെ കാമുകനാരെന്നോ കഥയൊന്നുമറിയാത്ത നീയും... കഥയൊന്നുമറിയാത്ത ഞാനും... (ചെല്ലമണിക്കാറ്റൊരു ....)
മാമലയിലൊഴുകണ മഴമുകിലേ മുകിലഴകിലൊളിയണ മഴവില്ലേ... മഴ നനഞ്ഞു കുളിരുന്ന പുതുമലരേ മലരിനുള്ളില്‍ ഉണരുന്ന മധുകണമേ ഇതുവരെ ഞാന്‍ തെല്ലുമറിഞ്ഞില്ലെന്നോ ഇവൾക്കിരിക്കാനെന്നിൽ ഇടമുണ്ടെന്നോ ആശാമയൂരങ്ങളാടുന്ന താളങ്ങളുള്ളിൽ മുഴങ്ങുന്നു മെല്ലെ..... ആരോരുമാരോരുമറിയാതെയറിയാതെ ആരോ മൊഴിയുന്നു ദൂരെ ഹാ..ഇനിയൊന്നു പാടൂ....നീ ഇനിയും പാടൂ... പാടാത്ത പാട്ടിന്റെ പാല്‍ക്കിണ്ണമായ് നീ മനസ്സു നിറഞ്ഞൊന്നു പാടൂ...