Chandanappottu Thottu

2004
Lyrics
Language: English

Chandanappottu thottu swarnnavarnna kkasavuduthu
Chempakappoovirukkum malarthinkale
Kathirmulla panthalittu panthalil thoranamittu
Kalyaanamorukki vannu maavelikkaalam
(chandanappottu...)

Thana thananana thananana thana thana (2)
Athaminnasthamennee ceralu
Chithiykku chodikkaanee veralu
Onamennonamennee veralu
Naanikkumonappoovee veralu

Thruthaappoovu polee veralu
Thrukkanipponnu polee veralu
Kalyekkulangare kaavile muttathu
Pookkalam theerkkaanee veralu
(chandanappottu...)

Odivaayodi vaa chemmarathi
Odivaayodi vaa poonkurathi
Naalakam neeleyee pookkalathil
Naalumozhikkuravayumaay odivaayo

Kaalile kingini kilukki vaayo
Kaikalil tharivala ilakki vaayo
Krishnanaattathile kannante veshamitten
Kannanaamunni odi vaayo
(chandanappottu...)

Thumpi thulladee kunjaathore thumpi thullu
Thumpappooviruthu koottedee thumpippenne
Thaalikkumpilil thaamarakkumpilil poo niraykku
Pullorkkudavum meneel ketti thaalam thullu
(thumpi thulledee...)
Language: Malayalam

ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ
കതിര്‍മുല്ലപ്പന്തലിട്ടു് പന്തലില്‍ തോരണമിട്ടു്
കല്യാണമൊരുക്കി വന്നു മാവേലിക്കാലം

ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ

തന തനനന തനനന തനതന (2)

അത്തമിന്നസ്തമെന്നീ വെരലു്
ചോതിയ്ക്കു് ചോദിയ്ക്കാനീ വെരലു്
ഓണമെന്നോണമെന്നീ വെരലു്
നാണിക്കുമോണപ്പൂവീ വെരലു്

തൃത്താപ്പൂവുപോലീ വെരലു്
തൃക്കണിപ്പൊന്നു പോലീവെരലു്
കല്യേക്കുളങ്ങരേ കാവിലേ മുറ്റത്തു്
പൂക്കളം തീര്‍ക്കാനീ വെരലു്

ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ

തന തന തന തംതാ നേനി (2)

ഓടിവായോടിവാ ചെമ്മരത്തി
ഓടിവായോടിവാ പൂങ്കുറത്തി
നാലകം നീളേയീ പൂക്കളത്തില്‍
നാലുമൊഴിക്കുരവയുമായു് ഓടിവായോ

കാലിലെ കിങ്ങിണി കിലുക്കി വായോ
കൈകളില്‍ തരിവള ഇളക്കി വായോ
കൃഷ്ണനാട്ടത്തിലെ കണ്ണന്റെ വേഷമിട്ടെന്‍
കണ്ണനാമുണ്ണി ഓടിവായോ

ചന്ദനപ്പൊട്ടു തൊട്ടു സ്വര്‍ണ്ണവര്‍ണ്ണക്കസവുടുത്തു്
ചെമ്പകപ്പൂവിറുക്കും മലര്‍ത്തിങ്കളേ

തുമ്പിത്തുള്ളടി കുഞ്ഞാത്തോരേ തുമ്പിത്തുള്ളു്
തുമ്പപ്പൂവിറുത്തു് കൂട്ടെടി തുമ്പിപ്പെണ്ണേ
താലിക്കുമ്പിളില്‍ താമരക്കുമ്പിളില്‍ പൂ നിറയ്ക്കു്
പുള്ളോര്‍ക്കുടവും മേനീല്‍ കേറ്റി താളം തുള്ളു്
(തുമ്പിത്തുള്ളടി)
Movie/Album name: Pravaasam
Artists