Chinni chinni

2000
Lyrics
Language: English

Chinnichinnippeyyum paattil
Chellakkaattin thaalaattoonjaal
Thumbachoril kanneeruppu
Chillathumbil thinkalppoovu
Enthuvenam enthuvenam
Ini ninakkenthu venam?
[chinnichinni]

Kaivalakal kaalthalakal
Medakkonnappoovin paadasaram
Ezhuswaram ezhuvarnnam
Maarivillukondoronavillu
Ponnil kulikkaan kannaadiyaaru
Kaineetti nilkkaan snehasooryan
Ammavarum ummatharum doore maranjunilkkum
[chinnichinni]

Nakshathrangal thaazhe varum
Ponnum kudathinu pottu thodum
Sankalppangal theril varum
Raajakumaaranaay koottu nilkkum
Oru thulli manjil oru devalokam
Oro kinaavum poompaatta pole
Enthu venam enthu venam
Ini ninakkenthu venam
[chinnichinni]
Language: Malayalam

ചിന്നിച്ചിന്നിപ്പെയ്യും പാട്ടില്‍
ചെല്ലക്കാറ്റിന്‍ താലാട്ടൂഞ്ഞാല്‍
തുമ്പച്ചോറില്‍ കണ്ണീരുപ്പ്
ചില്ലത്തുമ്പില്‍ തിങ്കള്‍പ്പൂവ്
എന്തുവേണം എന്തുവേണം
ഇനിനിനക്കെന്തുവേണം!
[ചിന്നിച്ചിന്നി]

കൈവളകള്‍ കാല്‍ത്തളകള്‍
മേടക്കൊന്നപ്പൂവിന്‍ പാദസരം
ഏഴുസ്വരം ഏഴുവര്‍ണ്ണം
മാരിവില്ലുകൊണ്ടോരോണവില്ല്
പൊന്നില്‍ക്കുളിക്കാന്‍ കണ്ണാടിയാറ്
കൈനീട്ടിനില്‍ക്കാന്‍ സ്നേഹസൂര്യന്‍
അമ്മവരും ഉമ്മതരും ദൂരെ മറഞ്ഞുനില്‍ക്കും
[ചിന്നിച്ചിന്നി]

നക്ഷത്രങ്ങള്‍ താഴെവരും
പൊന്നുംകുടത്തിനു പൊട്ടുതൊടും
സങ്കല്‍പ്പങ്ങള്‍ തേരില്‍ വരും
രാജകുമാരനായ് കൂട്ടുനില്‍ക്കും
ഒരുതുള്ളി മഞ്ഞില്‍ ഒരു ദേവലോകം
ഓരോ കിനാവും പൂമ്പാറ്റപോലെ
എന്തുവേണം എന്തുവേണം
ഇനിനിനക്കെന്തുവേണം!
[ചിന്നിച്ചിന്നി]
Movie/Album name: Kannaadikkadavathu
Artists