ഹും............ ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം // ചന്ദ്രഹൃദയം താനേ...//
നൊമ്പരം കുളിരുള്ള നൊമ്പരം ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍ കണ്ടു നാം അറിയാതെ കണ്ടു നാം ഉരുകുന്ന ജീവതം കൈമാറുവാന്‍ നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2) ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം // ചന്ദ്രഹൃദയം താനേ......//