Chembakappoo Mottinullil

1998
Lyrics
Language: English

Chembakappoo mottinullil vasantham vannoo
Kanavile ilam kombil chandanakkili adakkam cholli
Puthu manjuthulliyil vaarmazhavillunarnne...hoy
Innuu karalilazhakinte madhuramozhukiya mohaalasyam
Oru snehaalasyam
(chembakappoo...)

Thudichu kulikkumbol pulkum nallilam kaatte
Enikku tharumo nee kilungum kanaka manjeeram (2)
Kodikkasavuduthaadi ulayunna kalinilaave
Neeyum pavizhavalayitta naanamkunungumoru penkidaavalle
Ninakkumundo enneppole parayuvaanaruthaatha swapnangal
(chembakappoo....)

Kallumaalayumaay anayum thinkal thattaare
Paninjathaarkkanu maanathe thanka manithaali
Kannaadam pothippothi kinnaaram thedippokum mohapponmaane
Kalyaanachekkan vannu punnaaram chollumbol neeyenthu cheyyum
Ninakkumundo enneppole parayuvaanaruthaatha priyarahasyam
(chembakappoo...)
Language: Malayalam

ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു
കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്‌ ഇന്നു കരളിലഴകിന്റെ
മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം

തുടിച്ചുകുളിക്കുമ്പോല്‍ പുല്‍കും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം..2
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍(ചെമ്പകപ്പൂ)

കല്ലുമാലയുമായ്‌ അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്‌ മാനത്തെ തങ്കമണിത്താലി..2
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കന്‍വന്നു പുന്നാരംചൊല്ലുമ്പോള്‍ നീ എന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം(ചെമ്പകപ്പൂ)
Movie/Album name: Ennu Swantham Jaanakikutty
Artists