എന്നിട്ടും നീ... പാടീലല്ലോ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി കാതൊർത്തിരിപ്പൂ ഞാൻ
എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ ചിച്ച ചിച്ച
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം പൂമഴയിൽ കുളിരുമ്പോൾ പാൽനിലവിൽ അലയുമ്പോൾ ഞാനെന്നുമെന്നേ മറന്നു അറിയാതെ അറിയാതുണർന്നു എഴു വർണ്ണമായ് വിരിഞ്ഞു
എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ
ത തനനന ത തനനന തനനന.......
അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും മഞ്ഞുതിരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലോ മിണ്ടുന്ന മൗനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയാം സ്നേഹഗീതമായ് തലോടാം
ചിച്ച ചിച്ച
എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി കാതൊർത്തിരിപ്പൂ ഞാൻ
എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ ചിച്ച ചിച്ച ചിച്ച ചിച്ച. ചിച്ച ചിച്ച