ചൈത്രം ഇന്നലെ മുഖവുരയെഴുതിയ ചങ്ങമ്പുഴക്കവിതകളിലിന്നും ഒരിക്കൽ കൂടി.... ഒരിക്കൽ കൂടി ഈ കാനനച്ചാർത്തിലേയ്ക്കു് ഇടയകുമാരൻ വന്നൂ...ഈറക്കുഴലുമായ് വന്നു..
വെള്ളിനക്ഷത്രങ്ങൾ അടക്കി ഭരിക്കും വിണ്ണിൻ വിഹായസ്സിനു താഴെ....(2) ശവങ്ങൾ ചീയുന്ന കുഴിമാടങ്ങളിൽ താജ്മഹൽ പണിതീർത്തവരേ.... ഈ പുൽക്കൊടിത്തുമ്പിന്റെ മോഹങ്ങളെ നിങ്ങൾ ചവിട്ടി മെതിച്ചില്ലേ...
ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടിമണ്ണിനു മീതേ... കരകൌശലങ്ങൾ ഇല്ലാതെ കാലം വാത്മീകസ്മാരകം തീർത്തു... അതിനുള്ളിൽ വ്രതം നോക്കും ആത്മാവിൻ നിശ്വാസം.. അഗ്നിലാവയായ് ഒഴുകും ആ പ്രളയത്തിൽ മുങ്ങി ഉദകക്രിയ ചെയ്യാൻ ഇടയകുമാരൻ വന്നൂ.... (ചൈത്രം....)