ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ വര്‍ണ്ണപ്പുല്ലാങ്കുഴല്‍ നീട്ടിപ്പാടൂ......... സംഗീത കിളിമകളേ കൂടെ നിന്റെ പുള്ളോര്‍ക്കുടവുമായ് പോരൂ........ മിഴിയിണയില്‍ കവിതയുമായ് തുയിലുണരും പെണ്‍കൊടികള്‍ കരളിനുള്ളില്‍ മധുകണവും ചൊടിയിതളില്‍ മധുരവുമായ് (ചെല്ലപ്പൂങ്കുയിലുകളേ.....)
മോഹനസ്വപ്നങ്ങളും ഓമല്‍ സങ്കല്പങ്ങളും മാറില്‍ ചിറകടിക്കും കൌമാരമേ...ലല ലാ...(മോഹന.....) കവിളില്‍ കുങ്കുമമുതിരും....ലല ലാ....ലല ലാ... മിഴിയില്‍ പൂത്തിരി വിടരും...ലല ലാ....ലല ലാ... പുളകം വിരിയും പുതുമ തിരയും നേരം പുതിയ പുലരി പുതിയ മുകുളം പുതിയ മധുരം പുതുമാനസം... (ചെല്ലപ്പൂങ്കുയിലുകളേ.....)
ആയിരം വര്‍ണ്ണങ്ങളില്‍ ആലോലം മുങ്ങിപ്പൊങ്ങി താരും തളിരും നുള്ളും താരുണ്യമേ...ലല ലാ....(ആയിരം....) പൊഴിയും പുതുമഴമലരില്‍..ലല ലാ....ലല ലാ.... നനയും കുളിര്‍മൊഴിച്ചുണ്ടില്‍ ....ലല ലാ....ലല ലാ..... ഒരനുരാഗഗാനമുണരും നേരം... മതിയലിഞ്ഞു് അലസമുലഞ്ഞ ഹൃദയം നിറയെ രോമാഞ്ചം.. (ചെല്ലപ്പൂങ്കുയിലുകളേ.....)
Movie/Album name: Sooryachakram
Movie Summary:Sooryachakram (1992) is a Malayalam film centered on the lives of fishermen and their struggles, weaving together themes of love, loss, and social conflict in a coastal community.
Song Credits:
- Song: Chellappoonkuyilukale Unaroo
- Film: Sooryachakram (1992)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with a gentle, lullaby-like quality suited to a soothing, emotive sequence.