ചെത്തിക്കിണുങ്ങി പാടെടേ മൊത്തിക്കിറുങ്ങി ആടെടേ പെരുമാറിക്കോ ഇന്നു പൊടി പാറിക്കോ നാളെയൊരു കോന്തനാരും കാത്തു നിൽക്കണ്ട ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക് കുട്ടിച്ചാക്കു കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടെടേ...)
അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പം തീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചു (2) കൊത്തിക്കൊത്തി മുറത്തിൽ കേറിയെറങ്ങി അന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2) വെളുക്കാനടിച്ചത് പാണ്ടായ് പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ് വെട്ടി മലർത്ത് കുത്തിയൊഴിക്ക് കുട്ടിച്ചാക്കു കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടെടേ...)
മൂപ്പരു വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പം കൂട്ടരു കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങി (2) അല്പനൊരിത്തിരി അർത്ഥം കെടച്ചു പല പല ഇരുട്ടത്ത് കൊട വിരിഞ്ഞു (2) പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തു വെട്ടി മലർത്ത് കുത്തിയൊഴിക്ക് കുട്ടിച്ചാക്കു കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടെടേ...)
Movie/Album name: Kanalkkaattu
Sentence Summary:Kanalkkaattu (1991) is a Malayalam film centered on the lives and emotional struggles of workers in a coastal/industrial setting, exploring themes of love, hardship, and social conflict.
Song Credits:
- Song: Chethikkinungi
- Film: Kanalkkaattu (1991)
- Lyricist: Not reliably available
- Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the early 1990s, blending light classical sensibilities with expressive film-score orchestration.
Raga Details: Not reliably available.
Key Artists Involved: Specific credits for this song are not reliably documented.