Chiriyeriya praayam

1991
Lyrics
Language: English

Mohathinu chirakilakum praayam
Muyalaamakal veendum madamalsarayottam
Manassukalil thudarunnanyonyam
Sharavegamitha rasa veedhiyitha
Thirivum valavum riju rekhakaliloode
Jeevaanandam paramaanandam
Raajaavaaraaraacharennoduviloduvilariyaam
Jeevaanandam paramaanandam

Aashakkiliye kanavinnalamaarakkiliye
Vilayaaduka nee vyaamohachillayil chillayil
Meshakkyarikil vilakoodiya laharikkuliril
Kaalikam maayikam (aashakkiliye…. maayikam)

Vaidooryam chippiyil maanikkyam pathiyil
Pavizhapputtaazhiyaazhamadivaaram
Thaane mulayum thaniye vilayum
Thaanaarennoraakaa rathnam avideyoduviladiyum
Jeevaanandam paramaanandam (2)

Chaayachimizhil manpaattakal veenezhunnettaal
Ponthumpikalaay pookkaalam thedumo thedumo
Kaalakkadavil kodi naattiya jeeva padavil
Vilapeshidumee vyaapaaram laabhamo nashtamo (2)
Sangeetham jeevitham sanketham saadhakam
Sruthiyodinneenameeradiyilaayaal

Jeevaanandam paramaanandam
Rajaavaaraaraaraachaaraarennoduviloduvilariyaam
Jeevaanandam paramaanandam
(chiriyeriya ……. …………
Language: Malayalam

ചിരിയേറിയ പ്രായം ചൂടേറിയ പ്രായം
മോഹത്തിനു ചിറകിളകും പ്രായം
മുയലാമകൾ വീണ്ടും മദമത്സരയോട്ടം
മനസ്സുകളിൽ തുടരുന്നന്യോന്യം
ശരവേഗമിതാ രസ വീഥിയിതാ
തിരിവും വളവും ഋജു രേഖയിലൂടെ
ജീവാനന്ദം പരമാനന്ദം
രാജാവാരാരാച്ചാരാരെന്നൊടുവിലൊടുവിലറിയാം
ജീവാനന്ദം പരമാനന്ദം (2)

ആശക്കിളിയെ കനവിന്നലമാരക്കിളിയേ
വിളയാടുക നീ……വ്യാമോഹച്ചില്ലയിൽ ചില്ലയിൽ
മേശയ്ക്കരികിൽ വിലകൂടിയ ലഹരിക്കുളിരിൽ
നുരപൊങ്ങിയൊരീ……. ഉന്മാദം
കാലികം മായികം (ആശക്കിളിയെ……..മായികം)

വൈഡൂര്യം ചിപ്പിയിൽ മാണിക്യം പത്തിയിൽ
പവിഴപ്പുറ്റാഴിയാഴമടിവാരം
താനെ മുളയും തനിയെ വിളയും
താനാരെന്നോരാകാരത്നം അവിടെയൊടുവിലടിയും
ജീവാനന്ദം പരമാനന്ദം (2)

(ചിരിയേറിയ………….തുടരുന്നന്യോന്യം)

ചായച്ചിമിഴിൽ മൺപാറ്റകൾ വീണെഴുന്നേറ്റാൽ
പൊൻ തുമ്പികളായ് പൂക്കാലം തേടുമോ തേടുമോ
കാലക്കടവിൽ കൊടി നാട്ടിയ ജീവപ്പടവിൽ
വിലപേശിടുമീ വ്യാപാരം ലാഭമോ നഷ്ടമോ (2)
സംഗീതം ജീവിതം സങ്കേതം സാധകം
ശ്രുതിയോടിന്നീണമീരടിയിലായാൽ
ജീവാനന്ദം പരമാനന്ദം
രാജാവാരാ‍രാച്ചാരാരെന്നൊടുവിലൊടുവിലറിയാം
ജീവാനന്ദം പരമാനന്ദം
(ചിരിയേറിയ…………
Movie/Album name: Innathe Program
Artists