ചുടലക്കാടുണരുമ്പോള്‍ കടവാതില്‍ അലയും ശവഘോഷമുയരുമ്പോള്‍ മരണത്തിന്‍ നടനം തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം
(കോ) വരൂ വരൂ
തലയോട്ടികളുടെ ഉള്ളില്‍ ഇനിയും തീരാമോഹ തീക്കാറ്റ് പാതാളത്തിലെ പ്രേതങ്ങളിലും സ്വപ്നം പൂക്കും ഈ രാവില്‍ ചോരപ്പൂ വിരിയുന്ന ഹൃദയം തേടി ഇരുളിന്റെ മനസ്സില്‍ ഇടിമിന്നല്‍ പോലെ ഇനി ഞങ്ങള്‍ പാടുന്ന പാട്ടില്‍ പോലും തീരാത്ത ദാഹത്തിന്‍ തേങ്ങല്‍ കാണും തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം
വേതാളങ്ങള്‍ അലറും വഴിയില്‍ ഈനാംപേച്ചികള്‍ പായുമ്പോള്‍ കരിമേഘങ്ങള്‍ മേയും മേട്ടില്‍ പരനാഗങ്ങള്‍ ഇഴയുമ്പോള്‍ എവിടെന്നോ വഴി തെറ്റി വന്ന പോലെ നരകത്തില്‍ സൂര്യന്‍ ഉദിച്ച പോലെ ചുടലക്കളത്തിന്റെ ഉള്ളില്‍ പോലും കുറുജന്മദാഹങ്ങള്‍ ഉണരുന്നല്ലോ തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം (ചുടലക്കാടുണരുമ്പോള്‍)