ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ (അ അ ആ......) ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മല്ലീസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍ പൂക്കില ഞൊറി വച്ചുടുത്തു നിന്‍ യൌവ്വനം പുത്തരി അങ്കം കുറിക്കയായോ പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ (2) (അ അ അ അ…..)