ആയിരം വെള്ളിച്ചിറകും നിവർത്തി നീ ആകാശങ്ങളിൽ ഇരിക്കുമ്പോൾ താഴെയീ മണ്ണിലെ പുൽക്കൊടികൾ ഞങ്ങൾക്കാശ്വാസമേകാൻ മറക്കരുതേ അമ്മേ ലോകമാതാവേ നിന്റെ അനുഗ്രഹങ്ങൾ ചൊരിയണമേ
ആദിയിൽ വാനവും ഭൂമിയും തീർത്തു നീ ആറാം നാളിൽ ഞങ്ങളെയും ബന്ധങ്ങൾ ബന്ധനമായ് മാറും ഊഴിയിൽ ബന്ധുവായ് നീയല്ലാതാരുമില്ലേ അമ്മേ വിശ്വമാതാവേ നീ ഒഴുകുമീ കണ്ണീർ തുടയ്ക്കുകില്ലേ (ചൈതന്യമേ...)