Chellacherukaatte

1984
Lyrics
Language: English

Chellacherukaatte chempakappoonkaatte
Manimalarkkaavil kasthooricholayil
Neeraadaan porunno neeyum
Kulirchoodaan porunno?

Thananana.... aa....

Kunjalayil neenthivannu thaalathil kaalittadichu
Melam thakarkkumpol poonkaattaay vann
Ikkili koottaruthe ente kavilathu nullaruthe

Malavaakappodi nooru maarathu thekkumpol
Meyyaake pookkumpol poonkaattay vann
Poomarachottil ninnolikannaal nokki
Kalivaakku chollaruthe
Language: Malayalam

ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലര്‍ക്കാവില്‍ കസ്തൂരിച്ചോലയില്‍
നീരാടാന്‍പോരുന്നോ നീയും
കുളിര്‍ചൂടാന്‍ പോരുന്നോ?

തനനതനന.... ആ........

കുഞ്ഞലയില്‍ നീന്തിവന്നു താളത്തില്‍ കാലിട്ടടിച്ചു
മേളം തകര്‍ക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു
ഇക്കിളികൂട്ടരുതേ എന്റെ കവിളത്തു നുള്ളരുതേ

മലവാകപ്പൊടിനൂറ് മാറത്തു തേയ്ക്കുമ്പോള്‍
മെയ്യാകെ പൂക്കുമ്പോള്‍ പൂങ്കാറ്റായ് വന്ന്
പൂമരച്ചോട്ടില്‍ നിന്നൊളികണ്ണാല്‍ നോക്കി
കളിവാക്കു ചൊല്ലരുതേ
എന്നില്‍ നാണമുണര്‍ത്തരുതേ
Movie/Album name: Kadamattathachan
Artists