വർണ്ണങ്ങൾ മയിൽപ്പീലി വർണ്ണങ്ങളാലേ മണ്ണിനെ വിണ്ണാക്കാൻ മോഹം എനിക്ക് മണ്ണിനെ വിണ്ണാക്കാൻ മൊഹം പൗർണ്ണമാസി തൻ കുളിരൊതുക്കുകളെ ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്കീ ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്ക് ദാഹം (ചിത്രശലഭമേ...)
സിന്ദൂരനീലം ചാലിച്ച പൂഞ്ചായൽ ചെപ്പിനെ സന്ധ്യയായ് തീർക്കുവാൻ മോഹം എനിക്ക് സന്ധ്യയായ് തീർക്കുവാൻ മോഹം സുന്ദരാംഗി തൻ അധരപുടത്തിനെ അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക് അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക് ദാഹം (ചിത്രശലഭമേ...)