ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം (ചിലങ്കേ..)
രാജനന്ദന നൃത്തവേദിയിൽ രാസകേളികൾ തുടങ്ങി പ്രാണനാഥന്റെ വേണുഗാനം ജീവനിലിന്നു തുളുമ്പി രജനി നീലരജനി ആദ്യരജനി വന്നു പോയ് ലഹരി നൃത്തലഹരി പാദമറിയാതാടിപ്പോയ് ഹൃദയത്തിൽ പാനപാത്രം പകരുന്ന നവമധു (ചിലങ്കേ...)
ശ്യാമസുന്ദര വാനവീഥിയിൽ മേഘമാലകൾ നിരന്നൂ പ്രേമഗോപുര രാധയായ് ഞാനെന്റെ നൂപുരമണിഞ്ഞൂ അരികിൽ എന്റെ ദേവൻ ആത്മമുരളീഗായകൻ ഉണർന്നൂ മാറിൽ ചേർന്നു തമ്മിൽ പുണർന്നൂ രാഗലയം ഇരുനദികൾ ഒന്നു ചേർന്നൊഴുകീടും സംഗമം (ചിലങ്കേ...)