Chinchillam chiri thooki

1983
Lyrics
Language: English

Chinchilam chirithooki konchidum kulirveechi perum naalangal
Neeravam nizhalveeshi maarum bimbangale
Mohitham nirajaalam maayikam naruraagam moodum olangal
Verpedum hrudayangal sandhyaavarnnagalil

Theenaambukal aadi thimirkkum pemaarikal
Allil madikkum kaattaankal meyum thadam
(theenaambukal....)
Kallil pookkum poovum poovil kaaykkum mullum
Mullil oorum thenum thenil mevum kayppum
Onnin pullekhamo ? onnin pullekhamo ?
Chinchilam chirithooki konchidum kulirveechi perum naalangal
Neeravam nizhalveeshi maarum bimbangale

Neeraarnnavam haimam puthaykkum shyaamaachalam
Mungithudiykkum ponthaazhikam maayum kanam
(neeraarnnavam....)
Manjil mevum thaapam thaapam nalkum sheetham
Sheetham kollum naadam naadam theerkkum roopam
Ellaam midhyaapadam ellaam midhyaapadam
Chinchilam chirithooki konchidum kulirveechi perum naalangal
Neeravam nizhalveeshi maarum bimbangale
Laala laalalaa - 2
Language: Malayalam

ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽവീശി മാറും ബിംബങ്ങളേ...
മോഹിതം നിറജാലം മായികം നറുരാഗം മൂടും ഓളങ്ങൾ
വേര്‍പെടും ഹൃദയങ്ങൾ സന്ധ്യാവർണ്ണങ്ങളിൽ ...

തീനാമ്പുകൾ ആടി തിമിര്‍ക്കും പേമാരികൾ
അല്ലില്‍ മദിക്കും കാട്ടാനകള്‍ മേയും തടം
(തീനാമ്പുകൾ....)
കല്ലിൽ പൂക്കും പൂവും പൂവിൽ കായ്ക്കും മുള്ളും
മുള്ളിൽ ഊറും തേനും തേനിൽ മേവും കയ്പ്പും
ഒന്നിൻ പുല്ലേഖമോ ? ഒന്നിൻ പുല്ലേഖമോ ?
ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽവീശി മാറും ബിംബങ്ങളേ...

നീരാർണ്ണവം ഹൈമം പുതയ്ക്കും ശ്യാമാചലം
മുങ്ങിതുടിയ്ക്കും പൊൻതാഴികം മായും കണം
(നീരാർണ്ണവം....)
മഞ്ഞിൽ മേവും താപം താപം നല്‍കും ശീതം
ശീതം കൊള്ളും നാദം നാദം തീർക്കും രൂപം
എല്ലാം മിഥ്യാപദം എല്ലാം മിഥ്യാപദം
ചിഞ്ചിലം ചിരിതൂകി കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽവീശി മാറും ബിംബങ്ങളേ...
ലാല ലാലലലാ - 2
Movie/Album name: Asthram
Artists