�
ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു
ചുംബനമെന്നാരു പേരിട്ടു..
തണുവുള്ള തീയിനു യൌവനമെന്നാരു പേരിട്ടു
യൌവനമെന്നാരു പേരിട്ടു..
കിളിയേ.. കിളിയേ എന്റെ
സ്വര്‍ണ്ണവര്‍ണ്ണച്ചിറകുള്ള കിളിയേ നിന്നെ
സ്വപ്നമെന്നു വിളിച്ചോട്ടേ ഞാന്‍
സ്വപ്നമെന്നു വിളിച്ചോട്ടേ ..
മലരേ.. മലരേ സ്വര്‍ഗ്ഗ
തേനുറയും പാരിജാത മലരേ നിന്നെ
പ്രേമമെന്നു വിളിച്ചോട്ടേ ഞാന്‍
പ്രേമമെന്നു വിളിച്ചോട്ടേ..
കടലേ.. കടലേ തിരമാലയെന്നും
നിലയ്ക്കാത്ത കടലേ നിന്നെ
മോഹമെന്നു വിളിച്ചോട്ടേ ഞാന്‍
മോഹമെന്നു വിളിച്ചോട്ടേ..
ലതികേ ലതികേ വിണ്ണിന്‍
നന്ദനത്തില്‍ പൂത്തുനില്‍ക്കും ലതികേ നിന്നെ
കാവ്യമെന്നു വിളിച്ചോട്ടേ ഞാന്‍
കാവ്യമെന്നു വിളിച്ചോട്ടേ...
ഗ ഗരി നിധ നിരിഗ
മ ധമഗരി ഗമധ
ധനിസ സനി
മധനിനിധ
സനിസരിഗ
നിധനിസരി
മപധനിസ
രിഗമപധ
സ പ സ ഗ പ രി സ
Movie/Album name: Veedu
Artists