Chellaanam karayile

1982
Lyrics
Language: English

Chellaanam karayile chemanthikkaavile
Theeyaattu thirayaattu
Aayilyam naalile aalum kadavile
Aaraattu thiruneeraattu
Kankanadhwanipongum kaikalaal
Mankamaarude melappadam
Nenchinullile nombarangalil
Ponchirakin thaalappoli

Noorum paalum nukarunna naagathaare hoy
Oorellaam kaakkunna daivathaare
Kurutholappanthalittu thelimanjal kuriyittu
Koodiyaadaam njangal kuravayidaam

Kaarum kolum marayille naagathaare hoy
Naadennum vaazhunna daivathaare
Kalabhakkalam theerthu panineerpoomaalayittu
Nrithamaadaam njangal nrithamaadaam
Language: Malayalam

ചെല്ലാനംകരയിലെ ചേമന്തിക്കാവിലെ തീയാട്ട് തിറയാട്ട്
ആയില്യംനാളിലെ ആലുംകടവിലെ ആറാട്ട് തിരുനീരാട്ട്
കങ്കണ ധ്വനി പൊങ്ങും കൈകളാൽ മങ്കമാരുടെ മേളപ്പദം
നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ പൊൻചിറകിൻ താലപ്പൊലി
(ചെല്ലാനം കരയിലെ...)

നൂറും പാലും നുകരുന്ന നാഗത്താരേ ഹോയ് (2)
ഊരെല്ലാം കാക്കുന്ന ദൈവത്താരേ
കുരുത്തോലപ്പന്തലിട്ടു തെളിമഞ്ഞൾ കുറിയിട്ടു
കൂടിയാടാം ഞങ്ങൾ കുരവയിടാം
(ചെല്ലാനം കരയിലെ...)

കാറും കോളും മറയില്ലേ നാഗത്താരേ ഹോയ് (2)
നാടെന്നും വാഴുന്ന ദൈവത്താരെ
കളഭക്കളം നീർത്തു പനനീർപ്പൂ മാലയിട്ടു
നൃത്തമാടാം ഞങ്ങൾ നൃത്തമാടാം
(ചെല്ലാനം കരയിലെ...)
Movie/Album name: Ethiraalikal
Artists