ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ സ്വപ്നലോലയാം മുഗ്ദ്ധാംഗന അര്‍ജ്ജുനനായ് ഞാനണയുന്നു നിന്‍ പുഷ്പശയനത്തില്‍ വീണുറങ്ങാന്‍ ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ
ശ്രീകോവില്‍ ശില തോല്‍ക്കും ഉടലഴകാല്‍ നീ രതി ദേവിയായ് മാറി (ശ്രീകോവില്‍ ) മുഖശ്രീയാല്‍ ഓമന ഉര്‍വ്വശിയായ് ചലനത്തിന്‍ കവിതയാല്‍ മേനകയായ് ഉര്‍വ്വശീ മേനകാ രംഭാ തിലോത്തമാ ആരല്ല നീ അഴകെല്ലാം നീ