Chadukudu chadukudu

1979
Lyrics
Language: English

Chadugudu chadugudu salaala gudugudu
Nammude manassil sundaramadhuvidhu
Virinjamullakkaiyyukal neetti
Varinju kettiya thenmaavil
Vidilla ninne vidilla ninne
Vivaahasudinam theernnaal polum
Vilaasavathiyaam kadalum karayum
Vinodamode chadukudu paadi
Vidilla ninne vidilla ninne
Kadal parayunnu karayude kaathil

Panchamishashiye pathakkamaakki
Panthalilethi sundari
Valathukaaladi munnil vexhu
Vasanthayaamini vannu chirichu

Manikkinaakkal methavirichu
Mandapavanan vaathiladachu
Orikkalum njan orikkalum vidilla ninne
Shalabham poovin kaathilurachu
Language: Malayalam

ചടുകുടു ചടുകുടു സലാലഗുഡു ഗുഡു
നമ്മുടെ മനസ്സിൽ സുന്ദരമധുവിധു
വിരിഞ്ഞ മുല്ലക്കൈയുകൾ നീട്ടി
വരിഞ്ഞു കെട്ടിയ തേൻ മാവിൽ
വിടില്ല നിന്നെ വിടില്ല നിന്നെ
വിവാഹസുദിനം തീർന്നാൽ പോലും
വിലാസവതിയാം കടലും കരയും
വിനോദമോടെ ചടു കുടു പാടി
വിടില്ല നിന്നെ വിടില്ല നിന്നെ
കടൽ പറയുന്നു കരയുടെ കാതിൽ
(ചടു കുടു...)

പഞ്ചമിശശിയെ പതക്കമാക്കി
പന്തലിലെത്തി സുന്ദരി
വലത്തുകാലടി മുന്നിൽ വെച്ചു
വസന്തയാമിനി വന്നു ചിരിച്ചൂ
(ചടുകുടു...)

മണിക്കിനാക്കൾ മെത്ത വിരിച്ചു
മന്ദപവനൻ വാതിലടച്ചൂ
ഒരിക്കലും ഞാൻ ഒരിക്കലും വിടില്ല നിന്നെ
ശലഭം പൂവിൻ കാതിലുരച്ചു
(ചടുകുടു...)
Movie/Album name: Maani Koya Kurup
Artists