ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍ ചന്ദനം പൂശിവന്ന വെണ്ണിലാവേ നിന്നെ പൊലെ മനം കവരും സുന്ദരിയെ കണ്ടോ ? എന്റെ കണ്മണിയെ കണ്ടോ? ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
എത്രമഞ്ഞുമാമലകള്‍ എത്രതണല്‍ താഴ്‌വരകള്‍ ? എത്രയെത്ര മന്ദാര പൂവനങ്ങള്‍ എത്രയോ സാഗരങ്ങള്‍ നീ കണ്ടു ? നാലുമൊഴി കുരവയിടും നാവിലെന്റെ പേരുതിരും നാടന്‍ പെണ്ണിന്‍ നാണം കണ്ടോ വെണ്ണിലാവേ വെണ്ണിലാവേ? ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
എത്ര പ്രേമരംഗങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍ എത്രയെത്ര ശ്രംഗാര സംഗമങ്ങള്‍ എത്രയോ സംഭവങ്ങള്‍ നീയറിഞ്ഞു കനവു വന്നു കളമെഴുത്തും കരളിലെന്റെ നിഴല്‍ പടരും കാമിനി തന്‍ കഥയറിഞ്ഞൊ വെണ്ണിലാവേ വെണ്ണിലാവേ? (ചെമ്പകം..) �
Movie/Album name: Innale Innu
Movie Summary:Innale Innu tells the story of a man who, after a traumatic incident, loses his memory and must piece together his past while those around him grapple with the consequences of his forgotten life.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by Salil Chowdhury.
Musical Style: Melancholic semi-classical melody with a gentle, folk-tinged orchestration characteristic of 1970s Malayalam film music.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), Salil Chowdhury (composer), Sreekumaran Thampi (lyricist).