Chandrakumarikku

1977
Lyrics
Language: English

Chandrakumaarikku nirayouvanam
Chanthathilaayiram aabharanam
Champakappoo pole chadacha penninoru
Changaadam pole valarnnallo
(chandrakumaarikku..)

Poonilaachiri thooki paavam bhoomiye
Poornnendu punarnnuvenno
Vishakanyakayude niswasapushpangal
Aaro nukarnnathaaro
Athu nukarnno visha madhu nukarnno
Ariyaathee bhoomi mayangi
(chandrakumaarikku..)

Moovanthikkadalkkare paavam sooryan
Mungi marichuvenno
Avante nilavarakkullile nidhikal
Aaro kavarnnathaaro
Iravu ponno
Kalavu ponno
Aa..aa.a..
Language: Malayalam

ചന്ദ്രകുമാരിക്കു നിറയൗവനം
ചന്തത്തിലായിരം ആഭരണം
ചമ്പകപ്പൂ പോലെ ചടച്ച പെണ്ണിന്നൊരു
ചങ്ങാടം പോലെ വളർന്നല്ലോ
(ചന്ദ്രകുമാരിക്കു..)

പൂനിലാചിരി തൂകി പാവം ഭൂമിയെ
പൂർണ്ണേന്ദു പുണർന്നുവെന്നോ
വിഷകന്യകയുടെ നിശ്വാസപുഷ്പങ്ങൾ
ആരോ നുകർന്നതാരോ (2)
അതു നുകർന്നോ വിഷമധു നുകർന്നോ
അറിയാതീ ഭൂമി മയങ്ങീ
(ചന്ദ്രകുമാരിക്കു..)

മൂവന്തിക്കടൽക്കരെ പാവം സൂര്യൻ
മുങ്ങി മരിച്ചുവെന്നോ
അവന്റെ നിലവറക്കുള്ളിലെ നിധികൾ
ആരോ കവർന്നതാരോ
ഇരവു പൊന്നോ
ധ മ ഗ രി സരിഗമ രിഗമപധനിസ
ഇരവു പൊന്നോ
ഗരിസനി ദ ഗരിസനിധ
കളവു പൊന്നോ
രിഗ സനി രിഗ സനി മപധനിസ
ധനി പധ പധനിസരി
രിഗമ മപധനിസ
ആ..ആ..
Movie/Album name: Vezhambal (Ahalyamoksham)
Artists