Chandramadathinte

1977
Lyrics
Language: English

�chandramadathinte gandhamadanathile
Charuroopamukhi
Anugrahikkan nee arikathirikkumpol
Akale vishadangalakale.....
Chandramadathinte....
Charuroopamukhi ente charuroopamukhi

Aarurithukkalumonnichu vidarum nin
Adharapudathile mandahasam
Athmavil njanathu variyaniyumpol
Ahladamenikkenthorahladam

Sapthaswarangalilothungunna ragamay
Sarassilaliyunna himakanamay
Modavum dukhavum pankidum nammalude
Dampathyamethramel abhikamyam
Language: Malayalam

ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അകലേ വിഷാദങ്ങളകലേ...
ചന്ദ്രമദത്തിന്റെ.....
ചാരുരൂപമുഖീ... എന്റെ ചാരുരൂപമുഖീ

ആറുഋതുക്കളുമൊന്നിച്ചു വിടരും നിന്‍
അധരപുടത്തിലെ മന്ദഹാസം
ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള്‍
ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം

സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്
സരസ്സിലലിയുന്ന ഹിമകണമായ്
മോദവും ദുഃഖവും പങ്കിടും നമ്മളുടെ
ദാമ്പത്യമെത്രമേല്‍ അഭികാമ്യം
Movie/Album name: Ormakal Marikkumo
Artists