Chumbana varnna pathangangalaal neeyaam
Chendin paraagangal njaan nukarum
Chandrika poonthirachundathurukunna
Chandropalam njaanen swanthamaakkum
Aalinganathinte ponnazhikkoottilo-
Raalola painkili chirakadippoo
Romaancha kanchukam chaarthunna meniyen
Prema nabhassin vipanchiyaakkum (chumbana varnna)
Thaarunya thalppathin thaamara viriyilo-
Raaraama thennalaay njaan ulayum
Aa raaga mandapa chaithanyamennile
Gaana kavi than kavithayaakum (chumbana varnna)
ചുംബന വര്‍ണ്ണ പതംഗങ്ങളാല്‍ നീയാം
ചെണ്ടിന്‍ പരാഗങ്ങള്‍ ഞാന്‍ നുകരും
ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന
ചന്ദ്രോപലം ഞാനെന്‍ സ്വന്തമാക്കും
ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലോ-
രാലോല പൈങ്കിളി ചിറകടിപ്പൂ
രോമാഞ്ച കഞ്ചുകം ചാര്‍ത്തുന്ന മേനിയെന്‍
പ്രേമ നഭസ്സിന്‍ വിപഞ്ചിയാക്കും (ചുംബന വര്‍ണ്ണ )
താരുണ്യ തല്പത്തിന്‍ താമര വിരിയിലോ-
രാരാമ തെന്നലായ് ഞാന്‍ ഉലയും
ആരാഗ മണ്ഡപ ചൈതന്യമെന്നിലെ
ഗാന കവിതന്‍ കവിതയാകും (ചുംബന വര്‍ണ്ണ)
Movie/Album name: Mohavum Mukthiyum
Artists