ചന്ദ്രമദം പിഴിഞ്ഞെടുത്തു പ്രകൃതിയൊരു ചന്ദനപ്പൊയ്ക തീർത്തു അഴകൊഴുകും ആ ചന്ദനപ്പൊയ്കയിൽ കുളിർന്നു കുളിർന്നു പൂത്തോരിന്ദീവരത്തിൽ നീ ജനിച്ചു സൗന്ദര്യസർവ്വസ്വമേ നീ ജനിച്ചൂ
പുത്തിലഞ്ഞി പൂമണം ഉന്മാദമുണർത്തും പാമ്പിൻ കാവുകൾക്കരികിൽ.. നിന്റെ പാമ്പിൻ കാവുകൾക്കരികിൽ സ്വർണ്ണക്കലപ്പയുടെ വിരലു കൊള്ളാത്തൊരു മണ്ണിലെ കതിർക്കൊടിപോലെ നിന്റെ മദാലസ യൗവ്വനം വളർന്നൂ അതു ഞാൻ കണ്ടു നിന്നൂ എനിക്കോ മറ്റൊരാൾക്കോ ഈ ഏകാന്തതന്ത്രിയിലെ അപൂർവ്വരാഗം
വാസരാന്തസ്വപ്നങ്ങൾ വർണ്ണചിത്രം വരയ്ക്കും വഴിയമ്പലങ്ങൾക്കരികിൽ.. എന്റെ വഴിയമ്പലങ്ങൾക്കരികിൽ പുത്തൻ പൂവമ്പിന്റെ നഖരേഖ തെളിയും മുത്തണിക്കവിൾത്തടമാകെ നിന്റെ അചുംബിത ലജ്ജകൾ ചുവന്നൂ അതു ഞാൻ കണ്ടു നിന്നൂ എനിക്കോ മറ്റൊരാൾക്കോ ഈ ഏകാന്തതന്ത്രിയിലെ അപൂർവരാഗം
Movie/Album name: Panineer Mazha
Sentence Summary: Panineer Mazha (1976) is a Malayalam film centered on the life and emotional struggles of its protagonists, with the song "Chandramadam" reflecting the film's romantic and lyrical mood.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; playback by K. J. Yesudas.
Musical Style: Melodic Malayalam film song of the 1970s, blending light classical elements with soft, romantic orchestration.
Raga Details: Set in a soothing melody suggestive of Mohanam/Kalyani-style scales (exact raga attribution not definitively documented).
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (singer).
Scene Context: A romantic, moonlit mood-setting song ("Chandramadam" evoking the moon) picturized on the film's lead pair.