Chembarathikkaadu

1976
Lyrics
Language: English

Chembarathikkaadupookum maanam
Poomkinakkal poothulayum poovanam
Ee sandhyayil ente chinthayil
Oru pontharakathinte narthanam narthanam narthanam (chembarathy)

Maakandam pookunna makaramaasam
Munnil maakanda manjarii kavyaamrutham (maakandam...)
Kaamadevan ezhuthiyoree kavithayonnu vaayikkan (2)
Kaalamenikkennu tharum kathirmandapam kathirmandapam (chembarathy...)

Aa...aahaahaa...aahaahaa...aahaahaa

Hindolamozhukunna madhurayaamam
Munnil oru sindhubhairavi gaanaamrutham (hindola...)
Premadevarachanayaamee gaanamonnu paaduvan (2)
Prakruthyeniykkennu tharum swaramandapam swaramandapam (chembarathy...)
Language: Malayalam

ചെമ്പരത്തിക്കാടുപൂക്കും മാനം
പൂങ്കിനാക്കൾ പൂത്തുലയും പൂവനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം നര്‍ത്തനം നര്‍ത്തനം(ചെമ്പരത്തി..)

മാകന്ദം പൂക്കുന്ന മകരമാസം
മുന്നില്‍ മാകന്ദമഞ്ജരീ കാവ്യാമൃതം (മാകന്ദം...)
കാമദേവന്‍ എഴുതിയൊരീ കവിതയൊന്നു വായിക്കാന്‍ (2)
കാലമെന്നെനിയ്ക്കുതരും കതിര്‍മണ്ഡപം കതിർമണ്ഡപം
(ചെമ്പരത്തി...)

ആ...ആഹാഹാ...ആഹാ...ആഹാഹാ
ആ..ആഹാഹാ...ആ‍ഹാഹാ...ആഹാഹാ

ഹിന്ദോളമൊഴുകുന്ന മധുരയാമം
മുന്നില്‍ ഒരു സിന്ധുഭൈരവി ഗാനമൃതം (ഹിന്ദോള...)
പ്രേമദേവരചനയാമീ ഗാനമൊന്നു പാടുവാന്‍ (2)
പ്രകൃതിയെനിക്കെന്നു തരും സ്വരമണ്ഡപം സ്വരമണ്ഡപം (ചെമ്പരത്തി..)
Movie/Album name: Amrithavaahini
Artists