SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
�chandrakiranangal raagangalaayi Indraneelima thalangalaayi Rajatha thaarakal srothakkalayi Rananeesamgeethamandapamaayi Mounam vachalamakunna vela Manassil varnnangal ilakunna vela Vannunjan ninte malarvallikkudilil Vannu njaan raagakallolamaayi Nee valarthunna kalithathacholli Neerajaakshi ninakkayi raathri (chandrakiranangal...) Swarnna malarmaari peyyunna vanika Swarga manideepameriyum nin mizhikal Vallikkudilinte kilivaathil kilungi Ullil swapnathin kalippattam kilungi Premadhamathin maniveena padi (chandrakiranangal...) ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി ഇന്ദ്രനീലിമ താളങ്ങളായി രജതതാരകള്‍ ശ്രോതാക്കളായി രജനീസംഗീത മണ്ഡപമായി മൌനം വാചാലമാകുന്ന വേള മനസ്സില്‍ വര്‍ണ്ണങ്ങള്‍ ഇളകുന്ന വേള വന്നു ഞാന്‍ നിന്റെ മലര്‍വള്ളി കുടിലില്‍ വന്നു ഞാന്‍ രാഗകല്ലോലമായ് നീ വളര്‍ത്തുന്ന കളിത്തത്ത ചൊല്ലി നീരജാക്ഷി നിനക്കായി രാത്രി (ചന്ദ്രകിരണങ്ങള്‍...) സ്വര്‍ണമലര്‍മാരി പെയ്യുന്ന വനിക സ്വര്‍ഗ മണിദീപമെരിയും നിന്‍ മിഴികള്‍ വള്ളിക്കുടിലിന്റെ കിളിവാതില്‍ കിലുങ്ങീ ഉള്ളില്‍ സ്വപ്നത്തിന്‍ കളിപ്പാട്ടം കിലുങ്ങി പ്രേമധാമത്തിന്‍ മണിവീണപാടി പ്രണയലോലയായ് രാത്രി (ചന്ദ്രകിരണങ്ങള്‍...)
Movie/Album name: Amma
Artists