മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച മുത്തം വാങ്ങാനോ മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ നൃത്തം വെയ്ക്കാനോ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..)
അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം എത്തിപ്പിടിക്കാനോ അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ അല്ലിയിലുറങ്ങാനോ ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..)