ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി? (ചന്ദ്രകളഭം ....)
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ? (ഈ നിത്യ...) സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വര്ണ്ണമരാളങ്ങളുണ്ടോ? വസുന്ധരേ വസുന്ധരേ.....മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? അഹാ..ആഹഹാ..ആഹഹാഹഹാ ആഹാ... (ചന്ദ്രകളഭം ...)
ഈ വര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? (ഈ വര്ണ്ണ...) സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്വഗീതമുണ്ടോ? വസുന്ധരേ... വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? അഹാ..ആഹഹാ..ആഹഹാഹഹാ ആഹാ...
ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി? ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം