ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി
ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ? വസുന്ധരേ വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ (ചന്ദ്രകളഭം ....)
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകൾ ഉണ്ടോ സ്വപ്നങ്ങൾ ഉണ്ടോ പുഷ്പങ്ങൾ ഉണ്ടോ സ്വർഗ്ഗമരാളങ്ങൾ ഉണ്ടോ വസുന്ധരേ വസുന്ധരേ... മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ... (ചന്ദ്രകളഭം.....)